ലോര്‍ഡ് താക്കൂര്‍!!! ലഞ്ചിന് മുമ്പ് തിരിച്ചടിച്ച് ഇന്ത്യ

Sports Correspondent

Shardulthakur

ദക്ഷിണാഫ്രിക്ക ജോഹാന്നസ്ബര്‍ഗിൽ രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ സ്വന്തമാക്കുമെന്ന് കരുതിയ നിമിഷത്തിൽ കനത്ത പ്രഹരം ഏല്പിച്ച് ഇന്ത്യ. ശര്‍ദ്ധുൽ താക്കൂറിന്റെ മൂന്ന് വിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്കയുടെ കരുതലോടെയുള്ള ഇന്നിംഗ്സിനെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് കണ്ടത്.

ദക്ഷിണാഫ്രിക്ക 88/1 എന്ന നിലയിൽ മുന്നേറുമ്പോള്‍ ഡിന്‍ എല്‍ഗാറിനെ പുറത്താക്കി താക്കൂര്‍ ഇന്നത്തെ ആദ്യ പ്രഹരം ഏല്പിച്ചു. 28 റൺസാണ് എൽഗാര്‍ നേടിയത്. അധികം വൈകാതെ 62 റൺസ് നേടിയ കീഗന്‍ പീറ്റേര്‍സൺ താക്കൂറിന് ഇരയായി മടങ്ങി.

തൊട്ടടുത്ത ഓവറിൽ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും താക്കൂര്‍ പുറത്താക്കിയപ്പോള്‍ അമ്പയര്‍മാര്‍ ലഞ്ചിന് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു. 102/4 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍.