“ടെണ്ടുൽക്കറുടെ സാന്നിദ്ധ്യം വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മക്കും ഗുണം ചെയ്തു”

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ സാന്നിദ്ധ്യം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മക്കും ഗുണം ചെയ്തിട്ടുണ്ടെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ യൂനിസ് ഖാൻ. ഇരു താരങ്ങളും വളർന്നു വരുമ്പോൾ സച്ചിൻ ടെണ്ടുൽക്കർ അവരുടെ കൂടെ ടീമിൽ ഉണ്ടായിരുന്നുവെന്നും യൂനിസ് ഖാൻ പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കറെപോലെയുള്ള മികച്ച ബാറ്റ്സ്മാൻമാർ ഒരു ഇന്നിങ്‌സിനായി എങ്ങനെ സ്വയം തയ്യാറാവുന്നുവെന്ന് രോഹിത് ശർമ്മക്കും വിരാട് കോഹ്‌ലിക്കും പഠിക്കാൻ കഴിഞ്ഞുവെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.

താൻ പാകിസ്ഥാന് വേണ്ടി കളിക്കുമ്പോൾ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മിയാൻദാദ് ആയിരുന്നു ടീമിന്റെ പരിശീലകനെന്നും മിയാൻദാദ് തന്റെ കരിയർ പാകപ്പെടുത്തുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും യൂനിസ് ഖാൻ പറഞ്ഞു. താൻ ബാറ്റ് ചെയ്യുന്ന സമയത്ത് സെഞ്ചുറി നേടി കഴിഞ്ഞാൽ താൻ പൂജ്യം റൺസ് എടുത്ത് നിൽക്കുകയായണെന്ന് ചിന്തിക്കണമെന്നും അതുകൊണ്ട് വലിയ സ്കോർ കണ്ടെത്താൻ കഴിയുമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും യൂനിസ് ഖാൻ പറഞ്ഞു. ആധുനിക ക്രിക്കറ്റിൽ എതിർ ബാറ്റ്സ്മാന്റെ ഓരോ നീക്കങ്ങളും വീഡിയോ വഴി നീരീക്ഷിക്കപെടുന്നുണ്ടെന്നും അത്കൊണ്ട് ഈ കാലഘട്ടത്തിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ താരങ്ങൾക്ക് മാനസികമായി ശക്തി വേണമെന്നും യൂനിസ് ഖാൻ പറഞ്ഞു.

Advertisement