4 റണ്‍സ് ജയം സ്വന്തമാക്കി ട്രാവന്‍കൂര്‍ റോയല്‍സ്

ടീം വൈആറിനെ 4 റണ്‍സിനു പരാജയപ്പെടുത്തി ട്രാവന്‍കൂര്‍ റോയല്‍സ്. ഇന്നലെ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രാവന്‍കൂര്‍ റോയല്‍സ് മിഥുന്‍ ജോര്‍ജ്ജ് പുറത്താകാതെ നേടിയ 24 റണ്‍സിന്റെ ബലത്തില്‍ 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് നേടുകയായിരുന്നു. മിഥുനിനു പുറമേ മറ്റൊരു ബാറ്റ്സ്മാനും റോയല്‍സ് നിരയില്‍ രണ്ടക്കം കടക്കാനായില്ല. വൈആറിനു വേണ്ടി വിവേക്, രാം കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

18 പന്തില്‍ നിന്ന് 27 റണ്‍സ് നേടി അരുണ്‍ പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ വൈആറിനു ലക്ഷ്യത്തിനു നാല് റണ്‍സ് അകലെ വരെ മാത്രമേ എത്താനായുള്ളു. 8 ഓവറില്‍ 5 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ബ്ലെസ്സണ്‍ തോമസ് രണ്ടും അഖില്‍, പ്രജിത്ത്, മിഥുന്‍ ജോര്‍ജ്ജ് എന്നിവര്‍ ഓരോ വിക്കറ്റും ട്രാവന്‍കൂര്‍ റോയല്‍സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial