ടെക് വാരിയേഴ്സിനു 29 റണ്‍സ് ജയം

പിവറ്റ് ടൈറ്റന്‍സിനെതിരെ 29 റണ്‍സ് ജയവുമായി ടെക് വാരിയേഴ്സ്. ടോസ് നേടിയ പിവറ്റ് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സാണ് ടെക് വാരിയേഴ്സ് നേടിയത്. ശ്രീജിത്ത് മോഹന്‍(15), അനുരാജ്(14) എന്നിവരാണ് മികവ് പുലര്‍ത്തിയ താരങ്ങള്‍. വിപിന്‍ ശങ്കര്‍ പിവറ്റിനായി 2 വിക്കറ്റും അഖില്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പിവറ്റിനു ശ്രീജിത്ത് മോഹന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് മത്സരത്തില്‍ പ്രകടമായ മികവ് പുലര്‍ത്താനാകാതെ പിവറ്റ് ടൈറ്റന്‍സ് കീഴടങ്ങുകയായിരുന്നു. 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രമാണ് പിവറ്റിനു നേടാനായത്. ശ്രീജിത്ത് മോഹനു പുറമേ രമേഷ് പൊന്‍രാജ്, അരുണ്‍ രാജ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial