എആര്‍എസ് പിഞ്ച് ഹിറ്റേഴ്സിനെ എറിഞ്ഞൊതുക്കി എസ്ഐ കലിപ്സിന് വിജയം

ടെക്നോപാര്‍ക്ക് ഒന്നാം ഘട്ടത്തിലെ നോക്ക്ഔട്ട് മത്സരത്തില്‍ എആര്‍എസ് പിഞ്ച് ഹിറ്റേഴ്സിനെ മറികടന്ന് എസ്ഐ കലിപ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കലിപ്സിനെതിരെ ടോസ് നേടിയ പിഞ്ച് ഹിറ്റേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 6.1 ഓവറില്‍ ടീം വെറും 29 റണ്‍സിന് ഓള്‍ഔട്ട് ആയി. 33 റണ്‍സ് അ‍ഞ്ചോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയാണ് കലിപ്സിന്റെ വിജയം.

ബോബി രാജ്(മൂന്ന് വിക്കറ്റ്), ഫൈസല്‍, അമല്‍(ഇരുവരും രണ്ട് വിക്കറ്റ്) നേടിയാണ് എസ്ഐ കലിപ്സിന് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. 9 പന്തില്‍ 16 റണ്‍സ് നേടിയ അബ്ദുള്‍ റഹീം മാത്രമാണ് എആര്‍എസ് നിരയില്‍ പൊരുതി നോക്കിയത്. കലിപ്സിന്റെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രവീണിനെ നഷ്ടമായെങ്കിലും രാഗുല്‍ രമേഷ്(13), എസ്ആര്‍ ആനന്ദ്(12*) എന്നിവരാണ് ടീമിന്റെ വിജയം എളുപ്പത്തിലാക്കിയത്. ബോബി രാജ് ഏഴ് റണ്‍സുമായി വിജയ സമയത്ത് ആനന്ദിന് കൂട്ടായി ക്രീസിലുണ്ടായിരുന്നു.