തിങ്ക് പാമിനെതിരെ 9 റണ്‍സ് വിജയം സ്വന്തമാക്കി വേ ബ്ലാസ്റ്റേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടിപിഎല്‍ ഒന്നാം ഘട്ട നോക്ക്ഔട്ട് മത്സരത്തില്‍ വേ ബ്ലാസ്റ്റേഴ്സിന് വിജയം. തിങ്ക് പാമിനെതിരെ ആണ് വേ ബ്ലാസ്റ്റേഴ്സ് ഇന്ന് 9 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വേ ബ്ലാസ്റ്റേഴ്സിനായി കൃഷ്ണ റെഡ്ഢി ഭട്ടഗിരി(20), അരവിന്ദന്‍ അശോകന്‍(18*) എന്നിവര്‍ക്കൊപ്പം പീര്‍ മുഹമ്മദ് സാഹ(10), മനു(9) എന്നിവരും റണ്‍സ് കണ്ടെത്തിയപ്പോള്‍ ടീം 4 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് നേടുകയായിരുന്നു.

ചേസിംഗിനിറങ്ങിയ തിങ്ക് പാമിന് വേണ്ടി നിയാസ് 11 പന്തില്‍ നിന്ന് 17 റണ്‍സുമായി ഓപ്പണിംഗില്‍ തിളങ്ങിയെങ്കിലും മറ്റു ബാറ്റ്സ്മാന്മാര്‍ പരാജയം ആയപ്പോള്‍ ടീമിന് 50 റണ്‍സേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. ഷിഹാബ് 8 റണ്‍സ് നേടി പുറത്താകാതെ നിന്നു. 2.3 ഓവറില്‍ 21/1 എന്ന നിലയിലായിരുന്ന തിങ്ക് പാമിന് നിയാസിന്റെ വിക്കറ്റ് നഷ്ടായതോടെയാണ് കാര്യങ്ങള്‍ പ്രശ്നത്തിലായത്. പിന്നീട് തുടരെ വിക്കറ്റുകളുമായി വേ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ പിടിമുറുക്കി 9 റണ്‍സിന്റെ വിജയം കരസ്ഥമാക്കി.