അഞ്ച് വിക്കറ്റ് പ്രകടനവുമായി ഷിജു, ടിസിഎസ് യംഗിസ്ഥാനെ പരാജയപ്പെടുത്തി സെര്‍വിന്റയര്‍ ഗ്ലോബല്‍

Sports Correspondent

ടിപിഎല്‍ 2020ല്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കി സെര്‍വിന്റയര്‍. ഇന്ന് നടന്ന മത്സരത്തില്‍ ടിസിഎസ് യംഗിസഅഥാനെ 6.5 ഓവറില്‍ 32 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം 5.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ സെര്‍വിന്റയര്‍ മറികടക്കുകയായിരുന്നു. 21 റണ്‍സുമായി പുറത്താകാതെ നിന്ന മഹേഷ് ആണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

നേരത്തെ ബൗളിംഗ് സമയത്ത് സെര്‍വിന്റയറിന് വേണ്ടി ഷിജു അഞ്ച് വിക്കറ്റ് നേടിയിരുന്നു. മഹേഷ് രണ്ട് വിക്കറ്റ് നേടി ബൗളിംഗിലും തിളങ്ങി. യംഗിസ്ഥാന്‍ ബാറ്റ്സ്മാന്മാരില്‍ ശ്രദ്ധേയമായ പ്രകടനം ആരില്‍ നിന്നുമുണ്ടായില്ല.