ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്ററിനെ പരാജയപ്പെടുത്തി ക്വസ്റ്റ് ഗ്രീന്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടിപിഎലില്‍ 6 വിക്കറ്റ് വിജയം കുറിച്ച് ക്വസ്റ്റ് ഗ്രീന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ സ്ട്രൈക്കേഴ്സിനെ 53/8 എന്ന സ്കോറില്‍ പിടിച്ചുകെട്ടിയ ശേഷം 4.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ക്വസ്റ്റിന്റെ വിജയം. ക്വസ്റ്റിനായി 14 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ടിഎസ് നന്ദഗോപന്‍ ആണ് ടോപ് സ്കോറര്‍. 4 സിക്സ് നേടിയ താരത്തിന് പിന്തുണയായി അഭിജിത്ത്(9), റോബന്‍(7*) എന്നിവരും ശ്രദ്ധേയമായ സംഭാവന നല്‍കി. ഗോകുല്‍ കൃഷ്ണയും ഗിരിപ്രസാദും ഇന്നൊവേഷന് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

6 പന്തില്‍ നിന്ന് 16 റണ്‍സ് നേടി എട്ടാമനായി ക്രീസിലെത്തിയ ഗോകുല്‍ കൃഷ്ണയുടെ ബാറ്റിംഗ് ആണ് ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്ററിനെ 53 റണ്‍സിലേക്ക് എത്തുവാന്‍ സഹായിച്ചത്. 34/8 എന്ന നിലയില്‍ നിന്ന് ടീമിനെ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സിലേക്ക് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദീപേഷ് കുമാറിനൊപ്പം ഗോകുല്‍ മുന്നോട്ട് നയിക്കുകയായിരുന്നു.

ദീപേഷ് 6 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അന്‍സാര്‍(9), വിഷ്ണു(7) എന്നിവരും പൊരുതി നോക്കി. ക്വസ്റ്റിനായി സുരേഷ് മൂന്നും മാരിമുത്തു രണ്ട് വിക്കറ്റും നേടി.