ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിൽ പ്രസ്സ് ഗേനി ഇലവന് ആദ്യ മത്സരത്തിൽ വിജയം. ഫയ ടൈറ്റന്‍സിനെതിരെ 5 വിക്കറ്റ് വിജയം ആണ് ടീം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സിനെ 8 ഓവറിൽ 46/7 എന്ന നിലയിൽ ഒതുക്കിയ ശേഷം 6 ഓവറിലാണ് ടീമിന്റെ വിജയം. അഞ്ച് വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഫയയുടെ അജിത്ത് കുമാര്‍ പ്രസ്സ് ഗേനിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 7 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ടീമിനെ 12 പന്തിൽ 24 റൺസ് നേടിയ ജിഷ്ണുവിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.
മറ്റൊരു മത്സരത്തിൽ പ്രസ്സ് ഗേനി ക്രൂസേഡേഴ്സിന് പരാജയം ആയിരുന്നു ഫലം. ക്രൂസേഡേഴ്സിനെതിരെ എഫ്ടിഐയന്‍സ് 9 വിക്കറ്റ് വിജയം ആണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ക്രൂസേഡേഴ്സ് 42/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 3.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ എതിരാളികള്‍ വിജയം കൊയ്തു.
എഫ്ടിഐയന്‍സിന് വേണ്ടി അനിൽ കെ വര്‍ഗീസ് 3 വിക്കറ്റും ശ്രീജിത്ത് 2 വിക്കറ്റും നേടിയപ്പോള്‍ ബാറ്റിംഗിൽ ദര്‍ശന്‍ ബി നായര്‍ 15 പന്തിൽ 20 റൺസും ജയേഷ് കുമാര്‍ പുറത്താകാതെ 12 റൺസും നേടി വിജയം ഉറപ്പാക്കി.