പത്ത് വിക്കറ്റ് വിജയവുമായി പിറ്റ്സ് ബ്ലാക്ക്

Sports Correspondent

ടിപിഎലില്‍ ഇന്നലെ നടന്ന ആദ്യ ഘട്ട നോക്ക് ഔട്ട് റൗണ്ടില്‍ പത്ത് വിക്കറ്റ് വിജയവുമായി പിറ്റ്സ് ബ്ലാക്ക്. പല്‍നാര്‍ ട്രാന്‍സ്‍മീഡിയയ്ക്കെതിരെയാണ് പിറ്റ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പല്‍നാര്‍ 42 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ 2.5 ഓവറില്‍ പിറ്റ്സ് മറികടക്കുകയായിരുന്നു. രവികുമാര്‍ 12 പന്തില്‍ നിന്ന് 31 റണ്‍സും സൂരജ് 10 റണ്‍സും നേടിയാണ് പിറ്റ്സിന്റെ വിജയം വേഗത്തിലാക്കിയത്. 4 സിക്സാണ് രവികുമാര്‍ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പല്‍നാറിന് വേണ്ടി 22 റണ്‍സ് നേടിയ രതീഷ് മാത്രമാണ് മികവ് പുലര്‍ത്തിയത്. പിറ്റ്സിന്റെ വിനായക് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ജിബിന്‍ ജോസഫിന് രണ്ട് വിക്കറ്റ് ലഭിച്ചു.