അനായാസ വിജയവുമായി കെയര്‍സ്റ്റാക്ക് വൈറ്റ്

Sports Correspondent

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ഒന്നാം ഘട്ട നോക്ക്ഔട്ട് റൗണ്ടില്‍ അനായാസ ജയവുമായി കെയര്‍സ്റ്റാക്ക് വൈറ്റ്. ഇന്ന് ടാറ്റ എലെക്സി ബോള്‍ട്സിനെതിരെയാണ് ടീമിന്റെ വിജയം. ബോള്‍ട്സിന് വേണ്ടി ടോപ് ഓര്‍ഡറില്‍ ജിത്തിനും(17), മാര്‍ട്ടിന്‍ വൈ ജാക്സണും(13) തിളങ്ങിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ടീമിന് 8 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഒരു ഘട്ടത്തില്‍ 4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സ് നേടിയ ബോള്‍ട്സ് അടുത്ത നാലോവറില്‍ നിന്ന് വെറും 17 റണ്‍സാണ് നേടിയത്. 7 വിക്കറ്റും ടീമിന് നഷ്ടമായി. ഉണ്ണികൃഷ്ണന്‍ രണ്ടും ദീപക് സുരേഷ്, വിഷ്ണു എസ് നായര്‍ എന്നിവര്‍ ഓരോ വിക്കറ്റുമാണ് കെയര്‍സ്റ്റാക്കിന് വേണ്ടി നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കെയര്‍സ്റ്റാക്ക് 5.2 ഓവറില്‍ 53 റണ്‍സ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ 15 റണ്‍സ് നേടി പുറത്തായപ്പോള്‍ അയാദ് 19 റണ്‍സുമായി പുറത്താകാതെ നിന്നുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ബോണി ജോസഫ്, അസ്ഹര്‍ അഷ്റഫ് എന്നിവര്‍ ബോള്‍ട്സിനായി രണ്ട് വീതം വിക്കറ്റ് നേടി.