കൂറ്റന്‍ ജയം നേടി എആര്‍എസ് പിഞ്ച് ഹിറ്റേഴ്സ്, പരാജയപ്പെടുത്തിയത് ബൈനറി സ്ട്രൈക്കേഴ്സ്

ബൈനറി സ്ട്രൈക്കേഴ്സിനെതിരെ 49 റണ്‍സിന്റെ വലിയ വിജയം നേടി എആര്‍എസ് പിഞ്ച് ഹിറ്റേഴ്സ്. 8 പന്തില്‍ നിന്ന് പുറത്താകാതെ 34 റണ്‍സ് നേടിയ അബ്ദുള്‍ റഹീമിന്റെയും 24 പന്തില്‍ 32 റണ്‍സ് നേടിയ സിറില്‍ സജുവും ചേര്‍ന്നാണ് ബൈനറി സ്ട്രൈക്കേഴ്സിന്റെ ബൗളര്‍മാരെ അടിച്ച് തകര്‍ത്തത്. അബ്ദുള്‍ റഹീം 4 സിക്സ് അടക്കം 425 ന്റെ സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. ഹരികൃഷ്ണന്‍(8), തന്‍വിലിന്‍ തട്ടകത്ത്(11*) എന്നിവരാണ് എആര്‍എസ് നിരയില്‍ ബാറ്റിംഗിനിറങ്ങിയ മറ്റു താരങ്ങള്‍. സിറില്‍ റണ്ണൗട്ടായപ്പോള്‍ ഹരികൃഷ്ണന്റെ വിക്കറ്റ് പിഎസ് അരവിന്ദ് നേടി.

ബൈനറി സ്ട്രൈക്കേഴ്സ് 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് മാത്രമാണ് നേടിയത്. 12 റണ്‍സുമായി അഖില്‍ രാജ് ടോപ് സ്കോറര്‍ ആയി. അരുണ്‍ കരുണ്‍, അബു വര്‍ഗീസ്, ശിവ പ്രസാദ് എന്നിവര്‍ എആര്‍എസിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.