26 റണ്‍സിന് എസ്ഇഎം സ്ട്രൈക്കേഴ്സിനെ ഒതുക്കി അക്യുബിറ്റ്സ്, നാലോവറില്‍ 9 വിക്കറ്റ് വിജയം

Sports Correspondent

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ അനായാസ വിജയവുമായി അക്യുബിറ്റ്സ്. ഇന്ന് എസ്ഇഎം സ്ട്രൈക്കേഴ്സിനെതിരെ ടീം 9 വിക്കറ്റ് വിജയം നേടുകയായിരുന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ സ്ട്രൈക്കേഴ്സ് 26 റണ്‍സ് മാത്രം നേടിയപ്പോള്‍ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ടീം സ്വന്തമാക്കി. ജയ്ദീപ്(10*), ജീവന്‍ ജോയ്(14*) എന്നിവര്‍ ചേര്‍ന്ന് 4 ഓവറില്‍ ടീമിനെ 27 റണ്‍സ് നേടി വിജയത്തിലേക്ക് നയിച്ചു. മഹാദേവന്റെ വിക്കറ്റാണ് അക്യുബിറ്റ്സിന് നഷ്ടമായത്.

എസ്ഇഎം സ്ട്രൈക്കേഴ്സ് നിരയില്‍ 16 റണ്‍സ് നേടി അനീഷ് ടോപ് സ്കോറര്‍ ആയപ്പോള്‍ അക്യുബിറ്റ്സിന് വേണ്ടി അരുണ്‍ ദാസ് രണ്ടും ജീവന്‍ ജോയ്, പ്രസന്ന എന്നിവര്‍ ഓരോ വിക്കറ്റും നേടി.