ഇരട്ട ഗോളുകളുമായി എംബപ്പെ, ഫ്രാൻസിൽ പിഎസ്ജി വീണ്ടും ഒന്നാമത്

Img 20201217 101943
Credit: Twitter
- Advertisement -

ലീഗ് വണ്ണിൽ ജയവുമായി പിഎസ്ജി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി ലിയോണിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ എംബപ്പെ നേടിയപ്പോൾ ഡാനിലോയും ഡി മരിയയും മറ്റു ഗോളുകൾ നേടി. ലിയോണിന് വേണ്ടി ആശ്വാസ ഗോളുകൾ നേടിയത് പകരക്കാരനായി ഇറങ്ങിയ ഇസ്ലാം സിമാനിയും മാക്സ്വെൽ കോർണെറ്റുമാണ്. ഈ ജയത്തോട് കൂടി ഗോൾ ഡിഫ്രെൻസിൽ പിഎസ്ജി പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

മുൻപ് എതിരില്ലാത്ത ഒരു ഗോളിന് പാരിസിൽ ജയിച്ച ലിയോണിനെയല്ല ഇന്നലെ കാണാൻ സാധിച്ചത്. എംബപ്പെയുടേയും ഡാനിലോയുടേയും ഗോളുകൾ ലിയോൺ പ്രതിരോധത്തെ തകർക്കുകയായിരുന്നു. ഫ്രഞ്ച് ലീഗിൽ നൂറാം ഗോൾ തികയ്ക്കാൻ എംബപ്പെക്കായി. അഞ്ച് ആഴ്ച്ചത്തെ ഇടവേളക്ക് ശേഷം ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ ഇന്ന് കളത്തിൽ ഇറങ്ങി.

Advertisement