2018 ജൂലൈയ്ക്ക് ശേഷം ആദ്യ ഏകദിന ശതകവുമായി തമീം ഇക്ബാല്‍

- Advertisement -

സിംബാബ്‍വേയ്ക്കെതിരെ വിജയത്തിന് കാരണമായ 158 റണ്‍സ് നേടിയപ്പോള്‍ തമീം ഇക്ബാല്‍ ഏകദിനത്തില്‍ 2018ന് ജൂലൈയ്ക്ക് ശേഷം നേടുന്ന ആദ്യ ശതകം കൂടിയായിരുന്നു ഇത്. 136 പന്തില്‍ നിന്ന് 20 ഫോറും 3 സിക്സും നേടിയ താരത്തിന്റെ ബലത്തില്‍ സിംബാബ്‍വേയ്ക്കെതിരെ ബംഗ്ലാദേശ് 322 റണ്‍സ് നേടുകയായിരുന്നു എട്ട് വിക്കറ്റ് നഷ്ടത്തില്‍.

158 റണ്‍സ് നേടിയ തമീം 45.4 ഓവറിലാണ് പുറത്തായത്. തന്റെ അവസാന 50 റണ്‍സ് വെറും 26 പന്തില്‍ നിന്നാണ് തമീം തികച്ചത്. ടോപ് ഓര്‍ഡറിലെ ഈ സീനിയര്‍ താരം തന്റെ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ചത് ബംഗ്ലാദേശ് ക്രിക്കറ്റിന് ഏറെ ആശ്വാസം നല്‍കുന്ന കാര്യം കൂടിയാണ്.

Advertisement