തുടർച്ചയായ ആറാം മത്സരത്തിലും അഭിലാഷ് കുപ്പൂത്തിന് തോൽവി

- Advertisement -

അഭിലാഷ് കുപ്പൂത്ത് സെവൻസിലെ മോശം ഫോം തുടരുന്നു. ഇന്ന് സുൽത്താൻ ബത്തേരി അഖിലേന്ത്യാ സെവൻസിലും അഭിലാഷ് കുപ്പൂത്ത് പരാജയപ്പെട്ടു. കെ ആർ എസ് കോഴിക്കോട് ആയിരുന്നു അഭിലാഷ് കുപ്പൂത്തിന്റെ എതിരാളികൾ. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കെ അർ എസ് കോഴിക്കോടിന്റെ വിജയം. നിശ്ചിത സമയത്ത് ഗോൾ ഒന്നും പിറന്നിരുന്നില്ല. അഭിലാഷ് കുപ്പൂത്തിന് ഇത് തുടർച്ചയായ ആറാം പരാജയമാണ്.

നാളെ സുൽത്താൻബത്തേരിയിൽ സോക്കർ ഷൊർണ്ണൂർ ഫിറ്റുവെൽ കോഴിക്കോടിനെ നേരിടും.

Advertisement