അരുണ്‍ കാര്‍ത്തിക്കിന്റെ ബാറ്റിംഗ് മികവില്‍ ലൈക്ക കോവൈ കിംഗ്സിനെ പരാജയപ്പെടുത്തി മധുരൈ പാന്തേഴ്സ് തമിഴ്നാട് പ്രീമിയര്‍ ലീഗ് ഫൈനലിലേക്ക്. ആദ്യം ബാറ്റ് ചെയ്ത മധുരൈ പാന്തേഴ്സിനു 20 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് മാത്രമേ നേടാനായുള്ളു. അശ്വിന് വെങ്കട്രാമന് 45 റണ്‍സ് നേടിയപ്പോള്‍ അഭിനവ് മുകുന്ദ്(28), പ്രശാന്ത് രാജേഷ്(29) എന്നിവരാണ് പിന്നീട് റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. മധുരൈ ബൗളര്‍മാരില്‍ അഭിഷേക് തന്‍വാര്‍ മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ മധുരൈ പാന്തേഴ്സിനു വേണ്ടി 79 റണ്‍സുമായി പുറത്താകാതെ നിന്ന അരുണ്‍ കാര്‍ത്തിക്ക് മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി. 56 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 4 സിക്സും സഹിതമാണ് അരുണ്‍ കാര്‍ത്തിക്കിന്റെ ഈ പ്രകടനം. രോഹിത് 30 റണ്‍സ് നേടി. 18.2 ഓവറിലാണ് മധുരൈ പാന്തേഴ്സിന്റെ ജയം.
ജയത്തോടെ നാളെ നടക്കുന്ന ഫൈനലിനു മധുരൈ പാന്തേഴ്സ് യോഗ്യത നേടി. ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ആണ് ഫൈനലില്‍ മധുരൈ പാന്തേഴ്സിന്റെ എതിരാളികള്‍. ഇരു ടീമുകളും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടിയപ്പോള്‍ ഡിണ്ടിഗല്‍ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial