ടി20 ലോകകപ്പ് പാക്കിസ്ഥാന് ഹോം ഇവന്റിന് തുല്യം – ബാബര്‍ അസം

Sports Correspondent

യുഎഇയിൽ ടി20 ലോകകപ്പ് കളിക്കാന്‍ ലഭിച്ച അവസരം പാക്കിസ്ഥാന് അനുകൂലമാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഈ അവസരം ലോകകപ്പിനെ ടീമിന്റെ ഹോം ഇവന്റ് പോലാക്കിയിട്ടുണ്ടെന്നും ബാബര്‍ അസം വ്യക്തമാക്കി.

ഏറെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റ് പാക്കിസ്ഥാനിൽ നിന്ന് വിട്ട് നിന്നപ്പോള്‍ യുഎഇ ആയിരുന്നു പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ടായി ഉപയോഗിക്കപ്പെട്ടത്. പാക്കിസ്ഥാന്‍ ക്യാപ്റ്റനായ ശേഷം തന്റെ ഏറ്റവും വലിയ മത്സരമായിരിക്കും ഇതെന്നും എന്നാൽ തനിക്ക് ലോകകപ്പ് നേടുവാന്‍ സാധിക്കുമെന്ന തികഞ്ഞ വിശ്വാസമുണ്ടെന്നും പാക്കിസ്ഥാന്‍ നായകന്‍ വ്യക്തമാക്കി.