രാഗേഷ് പ്രഥാൻ ഇനി മൊഹമ്മദൻസിൽ

Img 20210817 170923

ആസാം സ്വദേശിയായ ഡിഫൻഡർ രാഗേഷ് പ്രഥാൻ ഇനി മൊഹമ്മദൻസിൽ കളിക്കും. മുൻ നോർത്ത് ഈസ്റ്റ് താരമായ രാഗേഷ് ഒരു വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിൽ ആണ് മൊഹമ്മദൻസിൽ എത്തിയത്. . കഴിഞ്ഞ സീസണിൽ ഒഡീഷയിൽ ലോണിൽ കളിച്ചിരുന്ന താരമാണ് രാഗേഷ്. 28കാരനായ താരം ഷില്ലോങ്ങ് ലജോങ് എഫ് സിയിൽ നേരത്തെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 24 മത്സരങ്ങളും ഐ ലീഗിൽ 21 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. മൊഹമ്മദൻസിന്റെ കൊൽക്കത്ത ഫുട്ബോൾ ലീഗ് ടീമിൽ രാഗേഷ് ഉണ്ടാകും

Previous articleപുജാരയും രഹാനെയും വിമര്‍ശനങ്ങള്‍ മറുപടി നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്
Next articleടി20 ലോകകപ്പ് പാക്കിസ്ഥാന് ഹോം ഇവന്റിന് തുല്യം – ബാബര്‍ അസം