മെൽബണിൽ പരിശീലനം ആരംഭിച്ച് ഇന്ത്യൻ ടീം

Indian Team Practice
Photo: Twitter/@BCCI
- Advertisement -

ഓസ്‌ട്രേലിക്കെതിരായ ബോക്സിങ് ടെസ്റ്റിന് മുന്നോടിയായി പരിശീലനം ആരംഭിച്ച് ഇന്ത്യൻ ടീം. ഇന്ന് രാവിലെയാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ തങ്ങളുടെ ആദ്യ പരിശീലന സെഷൻ പൂർത്തിയാക്കിയത്. ആദ്യ ടെസ്റ്റിൽ അഡ്‌ലെയ്ഡിൽ നാണംകെട്ട തോൽവിയേറ്റുവാങ്ങിയ ഇന്ത്യക്ക് ഡിസംബർ 26ന് നടക്കുന്ന രണ്ടാം ടെസ്റ്റ് വളരെ നിർണായകമാണ്.

വിരാട് കോഹ്‌ലിക്ക് പകരം ക്യാപ്റ്റനായ അജിങ്കെ രഹാനെയും പരിശീലകനായ രവി ശാസ്ത്രിയും ഇന്ത്യൻ താരങ്ങളുടെ പരിശീലനം നിരീക്ഷിക്കാൻ ഉണ്ടായിരുന്നു. ക്യാപ്റ്റൻ അജിങ്കെ രഹാനെ, ചേതേശ്വർ പൂജാര, ആദ്യ ടെസ്റ്റിൽ അവസരം ലഭിക്കാതിരുന്ന ശുഭ്മൻ ഗിൽ എന്നിവരാണ് ആദ്യം ബാറ്റിംഗ് പരിശീലനം നടത്തിയത്. ആദ്യ ടെസ്റ്റിൽ ഫോം കണ്ടെത്താൻ വിഷമിച്ച പപ്രിഥ്വി ഷാക്ക് പകരം ശുഭ്മൻ ഗിൽ ആദ്യ ഇലവനിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

ടി20 പരമ്പരക്കിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മത്സരത്തിൽ ഏറെ പഴികേട്ട ഇന്ത്യയുടെ ഫീൽഡിങ് മെച്ചപ്പെടുത്താനുള്ള പരിശീലനവും ഇന്ത്യൻ ടീം ആരംഭിച്ചിട്ടുണ്ട്.

Advertisement