വെടിക്കെട്ട് പ്രകടനവുമായി മഹിപാല്‍ ലോംറോര്‍, 16 റണ്‍സ് വിജയം സ്വന്തമാക്കി രാജസ്ഥാനും സെമിയില്‍

Rajasthan
- Advertisement -

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നാലാം ക്വാര്‍ട്ടറില്‍ വിജയം സ്വന്തമാക്കി രാജസ്ഥാന്‍. ഇന്ന് ബിഹാറിനെതിരെ 16 റണ്‍സ് വിജയം കരസ്ഥമാക്കിയാണ് രാജസ്ഥാന്‍ സെമിയില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. ബിഹാറിന് 4 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമേ നേടാനായുള്ളു.

37 പന്തില്‍ 78 റണ്‍സ് നേടിയ മഹിപാല്‍ ലോംറോറും 38 റണ്‍സ് വീതം നേടിയ ഭരത് ശര്‍മ്മയും അങ്കിത് ലാംബയുമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ബിഹാറിന് വേണ്ടി രണ്ട് വീതം വിക്കറ്റാണ് അശുതോഷ് അമനും സൂരജ് കശ്യപും നേടിയത്.

68 റണ്‍സുമായി മംഗല്‍ മഹറൗര്‍ ബിഹാറിന് വേണ്ടി പുറത്താകാതെ നിന്നുവെങ്കിലും വിജയം നേടുവാന്‍ ബിഹാറിനായില്ല. വികാശ് യാദവ് 17 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.

Advertisement