ചെൽസി പരിശീലകനായുള്ള ആദ്യ മത്സരത്തിൽ ടൂഹലിന് സമനില മാത്രം

Chelsea Wolves Azpi Neto Premier League

ചെൽസി പരിശീലകനായുള്ള ആദ്യ മത്സരത്തിൽ പരിശീലകൻ ടൂഹലിന് സമനിലയോടെ തുടക്കം. വോൾവ്‌സ് ആണ് ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. പരിശീലകനായി ടൂഹലിനെ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ നടന്ന മത്സരത്തിൽ ചെൽസി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.

ഫ്രാങ്ക് ലാമ്പർഡിന്റെ ആദ്യ ഇലവനിൽ നിന്ന് ഒരുപിടി മാറ്റങ്ങളുമായാണ് ടൂഹൽ മത്സരത്തിൽ ടീമിനെ ഇറക്കിയത്. പ്രതിരോധ നിരയിൽ അന്റോണിയോ റുഡിഗറും മധ്യ നിരയിൽ ജോർജിഞ്ഞൊയും ടീമിൽ തിരിച്ചെത്തിയപ്പോൾ ജിറൂദ് ആണ് ചെൽസിയുടെ ആക്രമണം നയിച്ചത്.

വോൾവ്സ് ആവട്ടെ സമനില മാത്രം ലക്ഷ്യമാക്കിയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങിയത്. പൂർണമായും പ്രതിരോധത്തിൽ ഊന്നി കളിച്ച വോൾവ്സ് ചെൽസി ആക്രമണ നിരയുടെ മുനയൊടിക്കുകയായിരുന്നു. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ചെൽസി വോൾവ്‌സിനേക്കാൾ വളരെയധികം മുന്നിട്ട് നിന്നെങ്കിലും വോൾവ്‌സ് ഗോൾ വല കുലുക്കാൻ ചെൽസിക്കയില്ല.

Previous articleവെടിക്കെട്ട് പ്രകടനവുമായി മഹിപാല്‍ ലോംറോര്‍, 16 റണ്‍സ് വിജയം സ്വന്തമാക്കി രാജസ്ഥാനും സെമിയില്‍
Next articleആസ്റ്റൺ വില്ലയെ ഞെട്ടിച്ച് ബേർൺലി ജയം