സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം, താരങ്ങളെല്ലാം നെഗറ്റീവ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം ആരംഭിക്കുവാനിരിക്കെ താരങ്ങളെല്ലാം ക്വാറന്റീനില്‍ പ്രവേശിച്ചു. താരങ്ങളുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്നും അറിയുന്നു. ജനുവരി 20ന് അഹമ്മദാബാദിലെത്തിയ കര്‍ണ്ണാടക, പഞ്ചാബ്, തമിഴ്നാട്, ഹിമാച്ചല്‍ പ്രദേശ്, ഹരിയാന, ബറോഡ, ബിഹാര്‍, രാജസ്ഥാന്‍ എന്നീ ടീമിലെ താരങ്ങളെ ഉടന്‍ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയായിരുന്നു.

ജനുവരി 26 മുതല്‍ ജനുവരി 31 വരെയാണ് നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍. ജനുവരി 10 മുതല്‍ 19 വരെ ആറ് വേദികളിലായായിരുന്നു സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റി നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ എത്തുമെന്നാണ് അറിയുന്നത്.

Previous articleകൈസേദൊ ബ്രൈറ്റണിൽ എത്തി
Next articleകിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ഉണ്ട്, മറക്കേണ്ട