കൈസേദൊ ബ്രൈറ്റണിൽ എത്തി

20210123 131236

ഇക്വഡോറിലെ അത്ഭുത ടാലന്റായ മോസസ് കൈസേദൊയെ ബ്രൈറ്റൺ സ്വന്തമാക്കി. പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ ആറു മില്യൺ നൽകിയാണ് കൈസെദോയെ സൈൻ ചെയ്യുന്നത്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സൈൻ ചെയ്യാൻ നേരത്തെ ശ്രമിച്ചിരുന്നു എങ്കിലും അവസാന ഘട്ടത്തിൽ അതിൽ നിന്ന് പിന്മാറുക ആയിരുന്നു.

19കാരനായ മധ്യനിര താരം മോസസ് കൈസേദൊ ഇന്ന് ബ്രൈറ്റണിൽ എത്തി. ഇക്വഡോർ ക്ലബായ‌ ഇൻഡിപെൻഡൻഡ് ദെൽ വലെയ്ക്ക് വേണ്ടിയായിരുന്നു കൈസെദോ കളിച്ചിരുന്നത്. താരം വർക്ക് പെർമിറ്റ് സ്വന്തമാക്കി. ഈ വരുന്ന ആഃച തന്നെ താരത്തിന്റെ അരങ്ങേറ്റം ഉണ്ടായേക്കും. ഇതിനകം തന്നെ ഇക്വഡോർ ദേശീയ ടീമിനായി നാലു മത്സരങ്ങൾ കൈസെദോ കളിച്ചിട്ടുണ്ട്.

Previous articleറയൽ മാഡ്രിഡ് യുവതാരം ഒഡെഗാർഡ് ആഴ്സണലിൽ
Next articleസയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം, താരങ്ങളെല്ലാം നെഗറ്റീവ്