വലിയ സ്കോറും മതിയായില്ല, തമിഴ്നാടിനു മുന്നിൽ കേരളം വീണു

സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ നിന്ന് കേരളം പുറത്ത്. തമിഴ്നാടിനു മുന്നിൽ വലിയ സ്കോർ ഉയർത്തിയിട്ടും അവർ പിന്തുടർന്ന് വിജയിക്കുക ആയിരുന്നു. കേരളം 182 റൺസിന്റെ വിജയ ലക്ഷ്യം കേരളം മുന്നിൽ വെച്ചു എങ്കിലും അഞ്ചു വിക്കറ്റിന് തമിഴ്‌നാട് വിജയിക്കുക ആയിരുന്നു. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം നാലു വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസ് എടുത്തത്. വിഷ്ണു വിനോദിന്റെ വെടിക്കെട്ടാണ് കേരളത്തിന് വലിയ സ്കോർ നൽകിയത്. വിനോദ് 26 പന്തിൽ നിന്ന് 65 റൺസ് ആണ് അടിച്ചത്. 7 സിക്സാണ് വിഷ്ണു വിനോദ് ഇന്ന് അടിച്ചത്.

രോഹൻ എസ് കുന്നുമ്മൽ 43 പന്തിൽ നിന്ന് 51 റൺസും സച്ചിൻ ബേബി 32 പന്തിൽ 33 റൺസും എടുത്തു. സഞ്ജു ഡക്കായിരുന്നു. നിലവിലെ സയ്യിദ് മുസ്താഖലി ചാമ്പ്യന്മാരായ തമിഴ്നാടിന് ആയി ഇന്ന് തുടക്കം മുതലെ എല്ലാവരും ആക്രമിച്ചാണ് കളിച്ചത്. ഓപ്പണർ ഹരി നിശാന്ത് 22 പന്തിൽ 33 റൺസ് അടിച്ചു കൊണ്ട് തുടങ്ങി. സായ് സുദർശൻ 31 പന്തിൽ 46 റൺസും വിജയ് ശങ്കർ 26 പന്തിൽ 33 റൺസും സഞ്ജയ് 22 പന്തിൽ 32 റൺസും എടുത്തു. അവസാനം ഷാറൂഖ് ഖാൻ 9 പന്തിൽ 19 റൺസ് എടുത്തു തമിഴ്നാട് വിജയം ഉറപ്പിച്ചു.