വിരാട് കോഹ്‌ലി തിരിച്ചെത്തിയാലും സൂര്യകുമാർ യാദവ് മൂന്നാം നമ്പർ സ്ഥാനത്ത് തുടരണം : ഗൗതം ഗംഭീർ

Suryakumar Yadhav Virat Kohli India England

ഇന്ത്യൻ ടി20 ടീമിലേക്ക് വിരാട് കോഹ്‌ലി തിരിച്ചു വന്നാലും യുവതാരം സൂര്യകുമാർ യാദവ് തന്നെ മൂന്നാം നമ്പർ സ്ഥാനത്ത് തന്നെ ബാറ്റ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ന്യൂസിലാൻഡിനെതിരായ ഒന്നാം ടി20യിൽ സൂര്യകുമാർ യാദവ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു. തുടർന്നാണ് വിരാട് കോഹ്‌ലി ടീമിലേക്ക് മടങ്ങിയെത്തിയാലും സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്ത് തന്നെ തുടരണമെന്ന് ഗംഭീർ അഭിപ്രായപ്പെട്ടത്.

ത്സരത്തിൽ 40 പന്തിൽ നിന്ന് 62 റൺസ് നേടിയ സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിന് പിന്നാലെയാണ് സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. വിരാട് കോഹ്‌ലി നാലാം സ്ഥാനത്ത് ബാറ്റ് ചെയുന്നത് ഇന്ത്യൻ മധ്യനിരക്ക് കൂടുതൽ കരുത്ത് പകരുമെന്നും ഗംഭീർ പറഞ്ഞു.

Previous articleഡബ്യു.ടി.എ ഫൈനൽസിൽ കിരീടം ചൂടി മുഗുരുസ
Next articleവലിയ സ്കോറും മതിയായില്ല, തമിഴ്നാടിനു മുന്നിൽ കേരളം വീണു