കഴിഞ്ഞ സീസണില്‍ വന്ന ഫോര്‍മാറ്റ് മാറ്റം സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ വേണ്ടെന്ന് വെച്ച് ബിസിസിഐ. കഴിഞ്ഞ വര്‍ഷം അതാത് സോണിലെ ടീമുകളുട സോണല്‍ മത്സരങ്ങള്‍ക്ക് ശേഷം ഓരോ സംസ്ഥാന ടീമില്‍ നിന്നും താരങ്ങളെ ഉള്‍പ്പെടുത്തി സോണല്‍ ടീമുകള്‍ സൃഷ്ടിച്ച് അഞ്ച് സോണുകള്‍ കളിക്കുന്ന ഫോര്‍മാറ്റിലേക്ക് ബിസിസിഐ സയ്യദ് മുഷ്താഖ് അലി ട്രോഫി മാറ്റിയിരുന്നു. എന്നാല്‍ ഇത്തവണ ആ ഫോര്‍മാറ്റ് വേണ്ട പഴയ പോലെ ഇന്റര്‍-സ്റ്റേറ്റ് നോക്ഔട്ട് ഘടന പുനസ്ഥാപിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
സോണല്‍ ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ യോഗ്യത നേടുകയും അവര്‍ 5 ടീമുകളുടെ രണ്ട് ഗ്രൂപ്പായി മത്സരിക്കുകയും ചെയ്യുമെന്നാണ് പുതിയ ഘടന പ്രകാരമുള്ള തീരുമാനം. ഇരു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യത നേടു. നോക്ഔട്ട് ഘട്ട മത്സരങ്ങള്‍ ജനുവരി 21-27 വരെ നടക്കുമെന്നാണ് അറിയുന്നത്.
ഓരോ വേദിയിലും ഫ്രാഞ്ചൈസികളുടെ സ്കൗട്ടുകള്‍ താരങ്ങളെ വിശകലനം ചെയ്യാനായി എത്തിയിട്ടുണ്ട്. സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം ഐപിഎലിലേക്കുള്ള വാതിലാകുമെന്നാണ് പല താരങ്ങളുടെയും പ്രതീക്ഷ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial