കോകലിൻ ആഴ്സണൽ വിട്ടു, ഇനി വലൻസിയയിൽ

ആഴ്സണൽ മിഡ്ഫീൽഡർ ഫ്രാൻസിസ് കോകലിൻ ഇനി വലൻസിയയിൽ. ഏതാണ്ട് 12 മില്യൺ പൗണ്ടിനാണ് വലൻസിയ താരത്തെ സ്വന്തമാക്കിയത്. പ്രീമിയർ ലീഗ് ക്ലബ്ബ്കളായ വെസ്റ്റ് ഹാമും, ക്രിസ്റ്റൽ പാലസും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും താരം സ്പെയിനിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.

26 വയസുകാരനായ കോകലിൻ 2008 ലാണ് ആഴ്സണലിൽ ചേരുന്നത്. ആഴ്സണലിനായി 105 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം 2017 ജനുവരിയിൽ ക്ലബുമായി പുതിയ കരാർ ഒപ്പിട്ടിരുന്നു. എൽനിനിയും ചാക്കയും ആഴ്സണലിൽ എത്തിയതോടെ അവസരങ്ങൾ കുറഞ്ഞ താരം സ്പെയിനിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് ചെൽസിക്കെതിരെ കാരബാവോ കപ്പ് സെമി ഫൈനലില് ശേഷം നടന്ന പത്ര സമ്മേളനത്തിൽ ആഴ്സണൽ പരിശീലകൻ ആർസെൻ വെങ്ങർ താരം വലൻസിയയിലേക്ക് പോകുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപഴയ ഫോര്‍മാറ്റിലേക്ക് മടങ്ങി സയ്യദ് മുഷ്താഖ് അലി ട്രോഫി
Next articleഡെൽഹി ഹോം ഗ്രൗണ്ടാക്കി മാറ്റി കേരള ബ്ലാസ്റ്റേഴ്സ്