കളി നടന്നത് 47 ഓവര്‍ മാത്രം, ഓസ്ട്രേലിയ 147/2 എന്ന നിലയിൽ

Sports Correspondent

സിഡ്നിയിൽ വെളിച്ചക്കുറവും മഴയും കാരണം ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ ആദ്യ ദിവസം കളി നടന്നത് വെറും 47 ഓവര്‍ മാത്രം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 147/2 എന്ന നിലയിലാണ്.

ഡേവിഡ് വാര്‍ണറുടെയും മാര്‍നസ് ലാബൂഷാനെയുടെയും വിക്കറ്റുകള്‍ ആന്‍റിക് നോര്‍ക്കിയയാണ് വീഴ്ത്തിയത്. ലാബൂഷാനെ 79 റൺസ് നേടിയപ്പോള്‍ ഉസ്മാന്‍ ഖവാജ 54 റൺസ് നേടി ക്രീസിലുണ്ട്.

10 റൺസ് നേടിയ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 135 റൺസാണ് മാര്‍നസ് ലാബൂഷാനെ – ഉസ്മാന്‍ ഖവാജ കൂട്ടുകെട്ട് നേടിയത്. ലാബൂഷാനെ പുറത്തായ ഉടനെ വീണ്ടും കളി തടസ്സപ്പെടുകയായിരുന്നു.