ലബുഷാനെയ്ക്ക് ആദ്യ ഇരട്ട ശതകം, ഓസ്ട്രേലിയ അതിശക്തമായ നിലയിൽ

- Advertisement -

ഓസ്ട്രേലിയ ന്യൂസിലൻഡ് പരമ്പരയിലെ അവസാന ടെസ്റ്റിൽ രണ്ടാം ദിവസവും ഓസ്ട്രേലിയൻ ബാറ്റിങ് ശക്തമായി തുടരുന്നു. മത്സരം രണ്ടാം സെഷനിൽ എത്തിയപ്പോൾ ഓസ്ട്രേലിയ ബാറ്റ്സ്മാൻ ലബുഷാനെ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയിരിക്കുകയാണ്‌. ലബുഷാനെയുടെ ആദ്യ ഇരട്ട സെഞ്ച്വറിയാണിത്. 347 പന്തിൽ നിന്ന് 203 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ് ലബുഷാനെ. ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 401 റൺസ് എന്ന നിലയിലും നിൽക്കുകയാണ്.

19 ഫോറും ഒരു സിക്സും അടങ്ങിയതാണ് ലബുഷാനെയുടെ ഇന്നിങ്സ്. താരത്തിന് പിന്തുണയുമായി 34 റൺസുമായി പെയ്നാണ് ക്രീസിൽ ഉള്ളത്. ഇന്ന് രാവിലെ 22 റൺസ് എടുത്ത വേഡിന്റെയും 19 റൺസ് എടുത്ത ഹെഡിന്റെയും വിക്കറ്റ് ഓസ്ട്രേലിയക്ക് നഷ്ടമായി.

ന്യൂസിലാൻഡിനായി ഗ്രാൻഢോമെ രണ്ട് വിക്കറ്റും, വാഗ്നർ, സോമർവിലെ, ഹെൻറി എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

Advertisement