ഡാർബിയെ ഇനി റൂണി നയിക്കും

- Advertisement -

ഇംഗ്ലണ്ടിലേക്ക് തിരികെ വന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൂണിയെ ഡാർബി അവരുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. റൂണി ആയിരിക്കും ഇനി ക്ലബിന്റെ സ്ഥിരം നായകൻ എന്ന് ഡാർബി കൗണ്ടി പരിശീലകൻ ഫിലിപ് കോകു പറഞ്ഞു. റൂണി ലോക ഫുട്ബോളിലെ തന്നെ വലിയ താരമാണ്. അത്രയും പരിചയസമ്പത്തും ഉണ്ട്. അതുകൊണ്ട് റൂണിയേക്കാൾ നല്ല താരങ്ങൾ ക്യാപ്റ്റനാകാൻ വേറെ ഇല്ല എന്നും കോകു പറഞ്ഞു.

അമേരിക്കൻ ക്ലബായ ഡി സി യുണൈറ്റഡ് വിട്ട് 18 മാസത്തെ കരാറിലാണ് വെയ്ൻ റൂണി ഡാർബി കൗണ്ടിയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം ഡാർബിക്കായി അരങ്ങേറിയ റൂണി അവരുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. കളിക്കാരൻ ഒപ്പം കോച്ചായും റൂണി ഡാർബിയിൽ പ്രവർത്തിക്കുന്നുണ്ട്. .

Advertisement