വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ടി20യിൽ 184 റൺസ് നേടി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 31 പന്തിൽ 65 റൺസ് നേടിയ സൂര്യകുമാര്‍ യാദവും 19 പന്തിൽ പുറത്താകാതെ 35 റൺസ് നേടിയ വെങ്കിടേഷ് അയ്യരുമാണ് ആതിഥേയര്‍ക്കായി തിളങ്ങിയത്.
ഇഷാന്‍ കിഷന്‍ 34 റൺസും ശ്രേയസ്സ് അയ്യര്‍ 25 റൺസും നേടി. റുതുരാജ് ഗായ്ക്വാഡിനെ ഓപ്പണറായി പരീക്ഷിച്ച ഇന്ത്യയ്ക്ക് താരത്തെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 10 റൺസായിരുന്നു.
പിന്നീട് കിഷനും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് 53 റൺസ് രണ്ടാം വിക്കറ്റിൽ നേടിയ ശേഷം അയ്യര്‍ പുറത്താകുകയായിരുന്നു. അയ്യര്‍ 16 പന്തിലാണ് 25 റൺസ് നേടിയത്. തൊട്ടടുത്ത ഓവറിൽ ഇഷാന്‍ കിഷനെയും ടീമിന് നഷ്ടമായി.
നാലാം വിക്കറ്റിൽ സൂര്യകുമാര്‍ യാദവ് – രോഹിത് ശര്‍മ്മ കൂട്ടുകെട്ട് 27 റൺസ് നേടിയപ്പോള്‍ അതിൽ രോഹിത്തിന്റെ സംഭാവ ഏഴ് റൺസായിരുന്നു. അഞ്ചാം വിക്കറ്റിൽ 91 റൺസാണ് സൂര്യകുമാര്‍ – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് നേടിയത്.