സൂര്യകുമാർ യാദവിന് പിന്തുണയുമായി രോഹിത് ശർമ്മ

Staff Reporter

Suryakumar Yadav India Australia
Download the Fanport app now!
Appstore Badge
Google Play Badge 1

മോശം ഫോമിലൂടെ കടന്നുപോവുന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവിന് പിന്തുണയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ആദ്യ പന്തിൽ തന്നെ പുറത്തായതിന് പിന്നാലെയാണ് പിന്തുണയുമായി രോഹിത് ശർമ്മ രംഗത്തെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും ആദ്യ പന്തിൽ തന്നെ സൂര്യ കുമാർ വിക്കറ്റ് നൽകി മടങ്ങിയിരുന്നു.

തുടർന്ന് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു വരുകയും ചെയ്തിരുന്നു. 2021ൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയതു മുതൽ ടി20യിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് സൂര്യകുമാർ യാദവ്. എന്നാൽ ഏകദിന ക്രിക്കറ്റിൽ ഈ ഫോം തുടരാൻ താരത്തിന് ആയിരുന്നില്ല.

നിലവിൽ ശ്രേയസ് അയ്യർ പരിക്കിലാണെന്നും അത്കൊണ്ട് തന്നെ സൂര്യകുമാർ യാദവിന് കൂടുതൽ അവസരങ്ങൾ കൊടുക്കുമെന്നും രോഹിത് ശർമ്മ പറഞ്ഞു. വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് സൂര്യകുമാർ യാദവ് എന്നും അത്കൊണ്ട് തന്നെ കഴിവുള്ള താരങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്നത് തന്നെയാണ് ടീം മാനേജ്മെന്റിന്റെ തീരുമാനമെന്നും രോഹിത് ശർമ്മ പറഞ്ഞു.