സൂര്യകുമാറിന് ടീമിന്റെ പൂർണ്ണ പിന്തുണയുണ്ട് എന്ന് രാഹുൽ ദ്രാവിഡ്

Newsroom

സൂര്യകുമാർ യാദവിനെ താനും ഇന്ത്യൻ ടീമും പൂർണമായി പിന്തുണക്കുന്നുണ്ട് എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഏകദിന ലോകകപ്പ് സ്ക്വാഡിൽ സൂര്യകുമാറിനെ ഉൾപ്പെടുത്തിയതിനെ കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിക്കുക ആയിരുന്നു രാഹുൽ ദ്രാവിഡ്. ഇന്ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളും സൂര്യക്മാർ കളിക്കുമെനന്നും ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.

സൂര്യ 23 09 22 11 07 41 644

ഏകദിനത്തിൽ ഇതുവരെ സൂര്യയുടെ ഫോം ദയനീയമായിരുന്നു. 50 ഓവർ ഫോർമാറ്റിൽ 26 മത്സരങ്ങൾ കളിച്ച അദ്ദേഹത്തിന് 511 റൺസ് മാത്രമാണ് നേടാനായത്. അദ്ദേഹത്തിന്റെ ശരാശരി 24.33 മാത്രം ആണ്.എന്നിട്ടും ലോകകപ്പ് ടീമിൽ സ്ഥനം ലഭിച്ചു‌.

“ഞങ്ങൾ ലോകകപ്പിനായി ഞങ്ങളുടെ ടീമിനെ തിരഞ്ഞെടുത്തു, അതിൽ സൂര്യയുമുണ്ട്. ഞങ്ങൾ അദ്ദേഹത്തെ പൂർണമായും പിന്തുണച്ചിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങൾ അദ്ദേഹത്തിന് തീർച്ചയായും അവസരം ലഭിക്കും,” ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ രാഹുൽ ദ്രാവിഡ് പറഞ്ഞു