ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്ക് വിജയം

- Advertisement -

ഇന്ത്യൻ വനിതാ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ സേതു എഫ് സിക്ക് ഗ്രൂപ്പിലെ മൂന്നാം വിജയം. കിക്ക് സ്റ്റാർട്ട് എഫ് സിയെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ സന്ധ്യ ഇരട്ട ഗോളുകളുമായുമി സേതുവിനായി തിളങ്ങി. സന്ധ്യയെ കൂടാതെ സുമിത്രയും സേതുവിനായി ഗോൾ നേടി.

ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്ന് വിജയവുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുകയാണ് സേതു എഫ് സി ഇപ്പോൾ.

Advertisement