രാഹുൽ വേണ്ട, വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് മതിയെന്ന് സുനിൽ ഗാവസ്‌കർ

ഇന്ത്യൻ ടീമിന്റെ നിശ്ചിത ഓവർ ടീമിന്റെ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ മതിയെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. റിഷഭ് പന്തിനേറ്റ പരിക്കേറ്റതിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ കെ.എൽ രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ റിഷഭ് പന്ത് പരിക്ക് മാറി വന്നിട്ടും കെ.എൽ രാഹുൽ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്. തുടർന്ന് ന്യൂസിലാൻഡ് പരമ്പരയിലും കെ.എൽ രാഹുൽ തന്നെ വിക്കറ്റ് കീപ്പറാവുമെന്ന സൂചനയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നൽകിയിരുന്നു. കെ.എൽ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നത് ടീമിന്റെ ബാലൻസ് വർദ്ധിപ്പിക്കുമെന്നും വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭിപ്രായത്തോടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ യോജിക്കുന്നില്ല. നിശ്ചിത ഓവർ മത്സരങ്ങളിൽ റിഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായാൽ മതിയെന്ന് സുനിൽ ഗാവസ്‌കർ പറഞ്ഞു. ആറാം നമ്പർ സ്ഥാനത്ത് മികച്ചൊരു ഫിനിഷർ വേണമെങ്കിൽ റിഷഭ് പന്തിനെ കളിപ്പിക്കണമെന്നും താരത്തിന് അതിന് കഴിയുമെന്നും ഗാവസ്‌കർ പറഞ്ഞു. ഇടം കയ്യൻ ബാറ്റ്സ്മാനായ റിഷഭ് ഇന്ത്യൻ ബാറ്റിംഗ് നിരക്ക് ഗുണം ചെയ്യുമെന്നും ഗാവസ്‌കർ പറഞ്ഞു. നിലവിൽ ശിഖർ ധവാൻ മാത്രമാണ് ഇന്ത്യൻ നിരയിൽ ഇടം കയ്യൻ ബാറ്റ്സ്മാനായിട്ടുള്ളത്.

Previous article“റൊണാൾഡോ ഒരു പ്രശ്നം ഉണ്ടാക്കിയാലും നൂറു പ്രശ്നങ്ങൾ പരിഹരിക്കുന്നു”
Next articleനോബ്ൾ ബ്ലാസ്റ്റേഴ്‌സ് YSL ചാമ്പ്യന്മാർ