ആഴ്സണലിനെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം വേണം എന്ന് അർട്ടേറ്റ

അർട്ടേറ്റയും ആഴ്സണലും ഈ സീസണിൽ ലീഗിൽ വലിയ രീതിയിൽ തന്നെ കഷ്ടപ്പെടുകയാണ്. ലീഗിൽ അവസാന ആറു മത്സരങ്ങളിൽ ഒന്ന് പോലും വിജയിക്കാൻ ആഴ്സണലിനായിട്ടില്ല. ആദ്യ നാലിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ടീം ഇപ്പോൾ റിലഗേഷൻ ടീമുകളോട് ആണ് അടുത്ത് നിൽക്കുന്നത്. എന്നാൽ ആഴ്സണൽ ശരിയായ പാതയിൽ ആണ് എന്ന് അർട്ടേറ്റ പറയുന്നു. ഈ ക്ലബ് ഒരു പാട് പ്രശ്നങ്ങളെ അതിജീവിക്കാൻ ആണ് ശ്രമിക്കുന്നത്. താൻ ഇവിടെ എത്തിയപ്പോൾ തന്നെ പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ല എന്ന് അറിയാമായിരുന്നു. അർട്ടേറ്റ പറഞ്ഞു.

സമയം ആണാവശ്യം എന്നും ആഴ്സണൽ താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തും എന്നും അർട്ടേറ്റ പറഞ്ഞു. ടീമും മാനേജ്മെന്റും ഒക്കെ തന്നിൽ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് ഭയമില്ല എന്നും ആഴ്സണൽ പരിശീലകൻ പറഞ്ഞു. ഈ വർഷം ഒന്നാകെ നോക്കിയാൽ ആഴ്സണൽ നിരവധി വലിയ കാര്യങ്ങളിൽ എത്തി. അവസാന കുറച്ച് കാലത്തെ ലീഗ് ഫോം മാത്രമാണ് ക്ലബിന്റെ പ്രശ്നം എന്നും അദ്ദേഹം പറയുന്നു.

Previous articleഇന്ത്യയുടെ ഫീൽഡിങ്ങിനെ വിമർശിച്ച് സുനിൽ ഗാവസ്‌കർ
Next articleകവാനി പരിക്ക് മാറി എത്തി, ലീഡ്സിന് എതിരെ കളിക്കും