മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മാക്ഗിൽ മയക്കുമരുന്ന് വിതരണ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാലും 330,000 ഓസ്‌ട്രേലിയൻ ഡോളർ വില വരുന്ന ഒരു കിലോഗ്രാം കൊക്കെയ്ൻ നേരിട്ട് ഇടപാട് നടത്തി എന്ന കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനുമാക്കി. സിഡ്‌നി ജില്ലാ കോടതി ജൂറി വ്യാഴാഴ്ച വിധി പ്രസ്താവിച്ചു.

ഓസ്‌ട്രേലിയയ്‌ക്കായി 44 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മാക്‌ഗിൽ, സിഡ്‌നിയുടെ നോർത്ത് ഷോറിലെ തൻ്റെ റെസ്‌റ്റോറൻ്റിന് കീഴിലുള്ള ഒരു മീറ്റിംഗിൽ തൻ്റെ സ്ഥിരം മയക്കുമരുന്ന് വ്യാപാരിയെ തൻ്റെ ഭാര്യാസഹോദരൻ മരിനോ സോട്ടിറോപോലോസിന് പരിചയപ്പെടുത്തി എന്നതാണ് ശിക്ഷയ്ക്ക് കാരണം. മാക്ഗിൽ ഇടപാടിനെക്കുറിച്ചുള്ള അറിയില്ല എന്ന് പറഞ്ഞെങ്കിലും, അദ്ദേഹത്തിൻ്റെ പങ്കാളിത്തമില്ലാതെ ഇടപാട് നടക്കില്ലെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.
മക്ഗിലിന്റെ ശിക്ഷാവിധി എട്ടാഴ്ചത്തേക്ക് മാറ്റിവച്ചു. അതു കഴിഞ്ഞാകും എന്താകും ശിക്ഷ എന്ന് വിധിക്കുക.