തന്നെ അവസാന ഇലവനില്‍ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കുവാന്‍ ഏറെ പ്രയാസമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. വിന്‍ഡീസിനെതിരെയുള്ള സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്ന് സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തിയിരുന്നു. വിന്‍ഡീസിന് പുറമെ പാക്കിസ്ഥാനുമായും ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ ബൗളര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസിയുണ്ടാകുമെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. സ്റ്റുവര്‍ട് ബ്രോഡിന് പകരം ജോഫ്ര ആര്‍ച്ചറിനും മാര്‍ക്ക് വുഡിനുമാണ് ഇംഗ്ലണ്ട് അവസരം നല്‍കിയത്.
തനിക്ക് ഈ തീരുമാനത്തില്‍ വളരെ അധികം ദുഖമുണ്ടെന്നും അതിനാല്‍ തന്നെ ദേഷ്യം തോന്നുന്നുണ്ടെന്നും സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കി. തന്റെ ഈ വികാരങ്ങള്‍ക്കെല്ലാം കാരണം ഈ തീരുമാനത്തില്‍ എന്തെങ്കിലും ന്യായം ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നത് കൊണ്ടാണെന്നും ബ്രോഡ് അഭിപ്രായപ്പെട്ടു.
ആഷസിലെയും ദക്ഷിണാഫ്രിക്കയിലെയും പ്രകടനം മുന്‍ നിര്‍ത്തുകയാണെങ്കില്‍ തനിക്ക് അവകാശപ്പെട്ട സ്ഥാനമാണ് ഇതെന്ന് തോന്നുന്നുവെന്നും ബ്രോഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് താന്‍ തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് പോകുന്നതെന്നും ബ്രോഡ് വ്യക്തമാക്കി.
8 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് അവസാന ഇലവനില്‍ നിന്ന് താരം പുറത്തിരിക്കുന്നത്.