സ്പിന്‍ കളിക്കുന്നതില്‍ താന്‍ സ്മിത്തിന് മാത്രം പുറകില്‍ – ഉസ്മാന്‍ ഖവാജ

- Advertisement -

ഉസ്മാന്‍ ഖവാജയുടെ സ്പിന്നിനെതിരെയുള്ള റെക്കോര്‍ഡുകള്‍ അത്ര മികച്ചതല്ല, പ്രത്യേകിച്ച് ഉപഭൂഖണ്ഡത്തിലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നതെങ്കിലും തന്നെക്കാളും ഓസ്ട്രേലിയയില്‍ സ്പിന്‍ മികച്ച രീതിയില്‍ കളിക്കുന്നത് സ്റ്റീവന്‍ സ്മിത്ത് മാത്രമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം. സ്പിന്‍ മോശമായി കളിക്കുന്നുവെന്ന് ആളുകള്‍ പറയുമ്പോളും പാക്കിസ്ഥാനെതിരെ 2018ല്‍ ദുബായിയില്‍ നേടിയ 141 റണ്‍സിന്റെ പ്രകടനം താരത്തിന്റെ കഴിവ് തെളിയിക്കുന്നതാണ്.

മറ്റു പല മികച്ച താരങ്ങളെപ്പോലെ തന്നെയാണ് തന്റെ സ്പിന്‍ റെക്കോര്‍ഡ് എന്ന് ഖവാജ പറഞ്ഞു. സ്മിത്ത് ഒരു അതുല്യ പ്രതിഭയാണെന്നും സ്മിത്ത് വളരെ മുകളിലാണ് സ്പിന്‍ നേരിടുന്നതിലെന്നും താരം വ്യക്തമാക്കി. സ്പിന്‍ നേരിടുവാന്‍ പ്രയാസമുണ്ടോ ഇല്ലയോ എന്നല്ല റണ്‍സ് സ്കോര്‍ ചെയ്യുന്നുണ്ടോ എന്നത് വളരെ പ്രധാനമാണെന്നും താരം വ്യക്തമാക്കി.

Advertisement