റയൽ മാഡ്രിഡിലും ബാഴ്സലോണയിലും ഇന്ന് കൊറോണ ടെസ്റ്റ്

- Advertisement -

പരിശീലനം പുനരാരംഭിക്കാൻ ഒരുങ്ങുന്ന സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും ഇന്ന് കൊട്ടോണ പരിശോധന നടത്തും. ക്ലബിലെ മുഴുവൻ താരങ്ങൾക്കും ഒഫീഷ്യൽസിനും മറ്റു തൊഴിലാളികൾക്കും ടെസ്റ്റ് നടത്താൻ ആണ് രണ്ട് ക്ലബുകളുടെയും തീരുമാനം. ഇന്ന് ടെസ്റ്റിനുള്ള സ്രവം എടുക്കും. ഇന്നോ നാളെയോ ആയി എല്ലാവരുടെയും ഫലം ലഭിക്കും. ഇതിനു ശേഷം മാത്രമെ പരിശീലനം പുനരാരംഭിക്കുകയുള്ളൂ.

രണ്ട് ക്ലബുകളുടെയും താരങ്ങൾ അവസാന ഒരു മാസത്തിൽ അധികമായി വീട്ടിൽ തന്നെ കഴിയുകയാണ്. അതുകൊണ്ട് തന്നെ താരങ്ങൾ ഒക്കെ നെഗറ്റീവ് ആകും എന്നാണ് ക്ലബുകൾ പ്രതീക്ഷിക്കുന്നത്. ലാലിഗയിൽ മറ്റു ക്ലബുകളും ഇന്ന് മുതൽ പരിശോധന ആരംഭിക്കും.

Advertisement