
- Advertisement -
യോര്‍ക്ക്ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് സ്റ്റീവ് ഡെന്നിസണ്‍. തന്റെ രാജി ഉടന്‍ പ്രാബല്യത്തിലാണെന്നാണ് സ്റ്റീവ് അറിയിച്ചത്. കൗണ്ടിയിലെ ചുമതലയ്ക്കൊപ്പം ഓഡിറ്റ് ഭീമന്മാരായ പ്രൈസ്‍വാട്ടര്‍ഹൗസ്കൂപ്പേഴ്സിനു വേണ്ടി ജോലി ചെയ്യുന്ന ഡെന്നിസണേ കഴിഞ്ഞ ദിവസം 15 വര്‍ഷത്തേക്ക് ഓഡിറ്റിംഗ് മേഖലയില്‍ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവ് വന്നിരുന്നു.
ഇത്തരത്തില്‍ നടപടി നേരിടുന്നതിനാല്‍ ഒരു ക്ലബ്ബിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുവാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിയമങ്ങള്‍ എതിരാണെന്നുള്ളതിനാലാണ് രാജിയെന്നാണ് ഡെന്നിസണ്‍ പറഞ്ഞത്. കൂടാതെ തന്റെ വിഷമ സ്ഥിതി ബോര്‍ഡിലെയും ടീമിലെയും മറ്റു അംഗങ്ങളെ ബാധിക്കുന്നതും ശരിയല്ലെന്ന് സ്റ്റീവ് അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement