വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക

Sports Correspondent

ലങ്കയെ ഒന്നാം ഇന്നിംഗ്സില്‍ 396 റണ്‍സിന് പുറത്താക്കിയ ശേഷം മത്സരത്തിലെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്ക. 11 ഓവറില്‍ നിന്ന് 46 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രവും ഡീന്‍ എല്‍ഗാറും നേടിയത്.

മാര്‍ക്രം 27 റണ്‍സും എല്‍ഗാര്‍ 16 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്. ശ്രീലങ്കയുടെ സ്കോറിന് 350 റണ്‍സ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക നിലകൊള്ളുന്നത്.