സ്ട്രെംഗ്ത്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചുമാരെ സംസ്ഥാന യൂണിറ്റുകള്‍ നിയമിക്കണം – ജയ് ഷാ

Sports Correspondent

എല്ലാ സംസ്ഥാന യൂണിറ്റുകളും സ്ട്രെംഗ്ത്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചിനെയും സ്പോര്‍ട്സ് മെഡിസിന്‍ ടീമിനെയും നിയമിക്കണമെന്ന് അറിയിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. അതിന് വേണ്ട കാര്യങ്ങള്‍ ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ അഹമ്മദാബാദിൽ നടന്ന ബിസിസിഐയുടെ പ്രത്യേക ജനറൽ മീറ്റിംഗിലെടുത്ത തീരുമാനം ആണ് ഇത്.

താരങ്ങള്‍ക്ക് അടിക്കടിയ്ക്ക് പരിക്ക് പറ്റുന്ന സാഹചര്യത്തിൽ സംസ്ഥാന അസോസ്സിയേഷനുകള്‍ ഇത്തരത്തിലൊരു സംഘത്തെ സൃഷ്ടിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും എന്‍സിഎയിൽ നിന്നുള്ള ഒരു പാനൽ ഇത്തരത്തില്‍ യോഗ്യതയുള്ള ആളുകളുടെ സെലക്ഷനിൽ സഹായിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.