വ്യക്തിപരമായ കാരണങ്ങളാൽ മിച്ചൽ സ്റ്റാർക്ക് 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറി. പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ടീമിൽ ഇല്ലാത്തതിനാൽ സ്റ്റാർക്കിൽ ആയിരുന്നു ഓസ്ട്രേലിയയുടെ പ്രതീക്ഷ. കമ്മിൻസിന്റെ അഭാവത്തിൽ പാകിസ്ഥാനിൽ നടക്കുന്ന ടൂർണമെന്റിനുള്ള ക്യാപ്റ്റനായി സ്റ്റീവ് സ്മിത്തിനെ നിയമിച്ചതായും ഓസ്ട്രേലിയ അറിയിച്ചു.

സ്റ്റാർക്കിന്റെ തീരുമാനത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പൂർണ്ണ പിന്തുണ അറിയിച്ചു. സെലക്ടർമാർ സ്പെൻസർ ജോൺസൺ, ബെൻ ഡ്വാർഷ്യസ്, നഥാൻ എല്ലിസ്, ഷോൺ അബോട്ട് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മാർക്കസ് സ്റ്റോയിനിസിന് പകരക്കാരനായി ആരോൺ ഹാർഡിയെ ടീമിൽ ഉൾപ്പെടുത്തി.