ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 215 റണ്‍സിനു അവസാനിപ്പിച്ചുവെങ്കിലും ഫോളോ ഓണ്‍ നടപ്പിലാക്കാതെ ഓസ്ട്രേലിയ. രണ്ടാം ദിവസത്തെ സ്കോറായ 123/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശേഷം 92 റണ്‍സ് കൂടി നേടുന്നതിനിടെ പുറത്താകുകയായിരുന്നു ശ്രീലങ്ക. മിച്ചല്‍ സ്റ്റാര്‍ക്കാണ് 5 വിക്കറ്റുകള്‍ വീഴ്ത്തി ശ്രീല്കയുടെ നടുവടിച്ചത്. 319 റണ്‍സിന്റെ ലീഡ് നേടിയെങ്കിലും ഫോളോ ഓണ്‍ നടപ്പാക്കേണ്ടെന്ന് ടിം പെയിന്‍ തീരുമാനിച്ചതോടെ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ചു.
പരിക്കേറ്റ ദിമുത് കരുണാരത്നേ തിരികെ എത്തി 59 റണ്‍സ് നേടിയെങ്കിലും കുശല്‍ ജനിത പെരേര(29) പരിക്കേറ്റതിനാല്‍ വീണ്ടും ബാറ്റ് ചെയ്യാനെത്തിയിരുന്നില്ല. ലഹിരു തിരിമന്നേ 41 റണ്‍സ് നേടിയപ്പോള്‍ 25 റണ്‍സ് വീതം നേടി നിരോഷന്‍ ഡിക്ക്വെല്ലയും ധനന്‍ജയ ഡി സില്‍വയും ചെറുത്ത് നില്പിനു ശ്രമിച്ചു. ധനന്‍ജയ ഹിറ്റ് വിക്കറ്റ് രൂപത്തിലാണ് പുറത്തായത്.