റൊണാൾഡോയുടെ ഡബിളും രക്ഷിച്ചില്ല,യുവന്റസിന് സമനില

ഇഞ്ചുറി ടൈം ഗോളിൽ യുവാന്റസിനെ സമനിലയിൽ തളച്ചു പാർമ. ട്യൂറിനിൽ നടന്ന മത്സരത്തിൽ 3-3 എന്ന സ്കോറിനാണ് ഇരുവരും സമനിലയിൽ പിരിഞ്ഞത്. റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ 3-1 ന് പിറകിൽ പോയ ശേഷമാണ് പാർമ സമനില പൊരുതി നേടിയത്.

ആദ്യ പകുതിയിൽ റൊണാൾഡോയുടെ ഗോളിൽ മുന്നിട്ട് നിന്ന യുവേ രണ്ടാം പകുതിയിൽ റുഗാനിയുടെ ഗോളിൽ ലീഡ് രണ്ടാക്കി. പക്ഷെ ബറില്ലയിലൂടെ പാർമ ഒരു ഗോൾ തിരിച്ചടിച്ചു. എങ്കിലും 2 മിനുട്ടുകൾക്ക് ശേഷം റൊണാൾഡോ വീണ്ടും വല കുലുക്കിയതോടെ യുവന്റസ് ജയം ഉറപ്പിച്ച പോലെയായി. പക്ഷെ പിന്നീട് ജെർവിഞ്ഞൊ പിന്നീട് നേടിയ 2 ഗോളുകളാണ് യുവാന്റസിന് ജയം നിഷേധിച്ചത്‌. 74 ആം മിനുട്ടിൽ ജെർവിഞ്ഞൊ പാർമയുടെ രണ്ടാം ഗോൾ നേടി. കളി തീരാൻ സെക്കന്റുകൾ മാത്രം ശേഷിക്കെയാണ് താരത്തിന്റെ രണ്ടാം ഗോൾ പിറന്നത്.

നേരത്തെ നാപോളി ജയിച്ചതോടെ യുവന്റസിന്റെ ലീഡ് 9 പോയിന്റായി കുറഞ്ഞു. പ്രതിരോധ നിരയിലെ സ്ഥിരം താരങ്ങളുടെ പരിക്കാണ്‌ യുവാന്റസിന് വിനയായത്.

Previous articleഫോളോ ഓണ്‍ നടപ്പിലാക്കാതെ ഓസ്ട്രേലിയ, തകര്‍ന്നടിഞ്ഞ് ശ്രീലങ്ക
Next articleസലയുടെ ഓർമയിൽ കാർഡിഫിന് ജയം