ഓസ്‌ട്രേലിയയ്‌ക്കായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതാണ് ഐ പി എല്ലിനെ അവഗണിക്കുന്നത് എന്നും സ്റ്റാർക്ക്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് തന്റെ ലക്ഷ്യം എന്ന് സ്റ്റാർക്ക് പറഞ്ഞു. 2014-ലും 2015-ലും ആർസിബിക്ക് വേണ്ടി ഐപിഎല്ലിൽ രണ്ട് സീസണുകൾ കളിച്ച സ്റ്റാർക്ക് പിന്നീട് ഐ പി എൽ കളിച്ചിട്ടില്ല.
“ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കളിക്കുന്നത് നീട്ടിക്കൊണ്ടുപോകാൻ ചില കാര്യങ്ങൾ ചെയ്യരുതെന്ന് എനിക്ക് തീരുമാനിക്കേണ്ടി വന്നു. ഐ പി എല്ലിലെ പണം നല്ലതാണ്, പക്ഷേ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവിടെ എത്തിയാലും ഇല്ലെങ്കിലും, എനിക്കറിയില്ല, പക്ഷേ അത് ചെയ്യാൻ ആകുന്നത് വലിയ കാര്യങ്ങളിൽ ഒന്നായിരിക്കും” സ്റ്റാർക്ക് പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കായി അടുത്ത ഇടംകൈയ്യൻ പേസർ വന്നാലുടൻ തനിക്ക് വിരമിക്കാനുള്ള സമയം ആയെന്ന് മനസ്സിലാകും എന്നും സ്റ്റാർക്ക് പറഞ്ഞു.
“10 വർഷത്തിലേറെയായി മൂന്ന് ഫോർമാറ്റുകൾ കളിക്കാൻ ശ്രമിക്കുന്നു, ഞാൻ ഇത്രയും ദൂരം എത്തിയതിൽ ഞാൻ നന്ദിയുള്ളവനാണ്. ഒരിക്കൽ ആ അടുത്ത ഇടംകയ്യൻ പേസർ ടീമിലേക്ക് കടന്നുവരുന്നോ, അന്ന് വിരമിക്കാൻ സമയനായെന്ന് ഞാൻ അറിയും” സ്റ്റാർക്ക് പറഞ്ഞു.