ഐസിസി മീഡിയ റൈറ്റ്സിലെ ടെലിവിഷന്‍ റൈറ്റ്സ് സീയ്ക്ക് സബ് ലൈസന്‍സ് ചെയ്ത് ഡിസ്നി സ്റ്റാര്‍. അതോടെ സീ ടിവി തങ്ങളുടെ ടെലിവിഷന്‍ ചാനലുകളിൽ എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും സംപ്രേക്ഷണം ചെയ്യും. സ്റ്റാര്‍ ഡിജിറ്റൽ അവകാശങ്ങള്‍ മാത്രമാണ് കൈവശം വെച്ചിരിക്കുന്നത്.
ഇന്ത്യന്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റ് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു കൂട്ടുകെട്ട്. 2024 മുതൽ നാല് വര്‍ഷത്തേക്കാണ് കരാര്‍. ഈ കരാറിന് ഐസിസിയുടെയും അംഗീകാരം ഉണ്ട്.
2007ൽ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് ആരംഭിച്ചതിന് ബിസിസിഐയും ഐസിസിയും സീയെ വിലക്കിയിരുന്നു. അതിന് ശേഷം അടുത്തിടെയാണ് വിലക്ക് മാറി ഐപിഎൽ മീഡിയ റൈറ്റ്സ് നേടുവാനായി സീ ശ്രമിച്ചത്.
മുന്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി സീയിൽ ചേര്‍ന്നതിന് ശേഷമുള്ള ഈ വലിയ മാറ്റത്തിനും ഇപ്പോളത്തെ കരാറിനും പിന്നിലും അദ്ദേഹം ആണെന്നാണ് അറിയുന്നത്.