ടി20 ലോകകപ്പ്: ഇന്ത്യയുടെ സ്റ്റാന്‍ഡ്ബൈ താരങ്ങളും ടീമിനൊപ്പം യാത്രയാകും

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം സ്റ്റാന്‍ഡ്ബൈ താരങ്ങളും ഒപ്പം യാത്രയാകുമെന്ന് അറിയിച്ച് ബിസിസിഐ. മൊഹമ്മദ് ഷമി, ശ്രേയസ്സ് അയ്യര്‍, രവി ബിഷ്ണോയി, ദീപക് ചഹാര്‍ എന്നീ താരങ്ങളാണ് ഇന്ത്യ പ്രഖ്യാപിച്ച സ്റ്റാന്‍ഡ്ബൈ താരങ്ങള്‍.

ഇന്ത്യയുടെ Ravibishnoiദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അവസാന ടി20 മത്സരം ഇന്‍ഡോറിൽ ഒക്ടോബര്‍ നാലിന് അവസാനിച്ച ശേഷം ഒക്ടോബര്‍ 6ന് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് യാത്രയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 16 മുതൽ നവംബര്‍ 13 വരെയാണ് ടി20 ലോകകപ്പ്.